Your Image Description Your Image Description

നിലമ്പൂർ: പാർലമെൻ്റിൽ രാഹുൽ ഗാന്ധിയും ഞാനും ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ വയനാടിനുവേണ്ടി ശബ്ദമുയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വയനാട് സന്ദർശിച്ച പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് ചെയ്തതെന്നും നിലമ്പൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

ജനങ്ങൾ ജാതി മതഭേദമില്ലാതെ പരസ്പ‌ര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന നാടാണ് കേരളം. കുറച്ച് വർഷങ്ങളായി ഇവിടെ വർഗീയതയുടെയും വിഭജനത്തിൻ്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. നിങ്ങളുടെ നല്ല സമയത്തും മോശം സമയത്തും ഒപ്പം നിൽക്കുന്ന നേതാക്കളാണ് പ്രിയങ്കയും രാഹുലും.

വയനാടിന്റെ പുനരധിവാസത്തിനായി കേരളം 2000 കോടി ആവശ്യപ്പെട്ടപ്പോൾ 291 കോടി രൂപ മാത്രമാണ് മോദി അനുവദിച്ചത്. ബി.ജെ.പി സർക്കാറുകൾക്കാണ് കേന്ദ്രസഹായത്തിൻ്റെ സിംഹഭാഗവും ലഭിക്കുന്നത്. കോൺഗ്രസ് ഒരിക്കലും ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ല. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും കള്ളം പറയുകയും ചെയ്യുകയാണ് മോദി. രണ്ടു കോടി യുവാക്കൾക്ക് ജോലി നൽകുമെന്നായിരുന്നു പ്രഖ്യാപനം. വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവന്ന് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം വീതം നൽകുമെന്നും പറഞ്ഞു.വയനാടിൻ്റെ ന്യായമായ അവകാശങ്ങൾക്കായി വിശ്രമ്മില്ലാത്ത പോരാളിയായിരിക്കും പ്രിയങ്കയെന്നും ഖാർഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *