Your Image Description Your Image Description

മലപ്പുറം: തിരൂർ ഡപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി സ്വദേശിയായ പി.ബി. ചാലിബിനെ കാണാനില്ലെന്ന് കുടുംബത്തിൻ്റെ പരാതി. ബുധനാഴ്‌ച വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബ്, പൊലീസിന്റെയും എക്സൈസിൻ്റെയും ഒപ്പം പരിശോധനയുണ്ടെന്നും, വീട്ടിലെത്താൻ വൈകുമെന്നും ഭാര്യയെ അറിയിച്ചിരുന്നു.രാത്രി എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോൾ വളാഞ്ചേരി ഭാഗത്താണെന്നായിരുന്നു മറുപടി.
പിന്നീട് ചാലിബിനെ ഫോണിൽ കിട്ടിയില്ല. തുടർന്ന് പൊലീസിൽ കുടുംബം പരാതി നൽകി.

ഇതിനിടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫായി. ഇന്ന് രാവിലെ ഏഴോടെ ഫോൺ വീണ്ടും ഓണായെങ്കിലും പിന്നെയും ഓഫായി. ഫോൺ ഓണായപ്പോൾ കോഴിക്കോടായിരുന്നു ലൊക്കേഷനെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തിൽ കുടുംബം ദുരൂഹത സംശയിക്കുന്നു. ചാലിബ് നേരത്തെ പറഞ്ഞതുപോലെ പൊലീസും എക്സൈസുമായി ചേർന്ന് പരിശോധന നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *