Your Image Description Your Image Description

കൽപ്പറ്റ: എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും യു.ഡി.എഫിൻ്റെ പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽവെച്ച് ഇരു സ്ഥാനാർഥികളും കണ്ടുമുട്ടി സൗഹൃദം പങ്കിട്ടു. പ്രിയങ്ക ഗാന്ധി അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയിലെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സത്യൻ മൊകേരി സംസാരിക്കുന്നത് കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വേദിയിൽ സത്യൻ മൊകേരിയുടെ അടുത്തെത്തി അവർ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്.

നേരത്തെ ഇടതു സ്ഥാനാർഥി പി.സരിന് യു.ഡി.എഫിൻ്റെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തലും വടകര എം.പി ഷാഫി പറമ്പിലും കൈ കൊടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ബി.ജെ.പി നേതാവ് നടേശന്റെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ രാഹുലിനും ഷാഫിക്കും കൈകൊടുക്കാനായി സരിൻ മുന്നോട്ട് വന്നിരുന്നു.

എന്നാൽ, സരിനെ കണ്ടഭാവം നടിക്കാതെ ഇരുനേതാക്കളും നടന്ന് പോവുകയായിരുന്നു. സരിൻ പലതവണ രാഹുലിൻ്റെ പേര് വിളിച്ചെങ്കിലും കേൾക്കാതെ പോവുകയായിരുന്നു. പിന്നാലെ തനിക്കതിൽ കുഴപ്പമില്ലെന്ന് സരിൻ പറഞ്ഞു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *