Your Image Description Your Image Description

വയനാട്: പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വയനാട് അഞ്ചുകുന്ന് സ്വദേശിയായ രതിനാണ് പുഴയിൽ ചാടി ജീവനൊടുക്കിയത്. കഴിഞ്ഞ ശനിയാഴ്ച‌യാണ് സംഭവം. പോലീസ് പോക്സോ കേസിൽ കുടുക്കിയതിന് ജീവനൊടുക്കുകയാണെന്ന് പറഞ്ഞുള്ള വീഡിയോ സഹോദരിക്ക് അയച്ചു കൊടുത്തിരുന്നു. തുടർന്ന് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കുകയായിരുന്നു.

വയനാട് ജില്ലാ പോലീസ് മേധാവി പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.സംഭവത്തിൽ ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *