Your Image Description Your Image Description

പാലക്കാട് : ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ പ്രണബ്‌ ജ്യോതിനാഥിന്റെ നേതൃത്വത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടത്തിപ്പ്‌ സംബന്ധിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. പോളിങ് ബൂത്തുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശ്നബാധിത ബൂത്തുകളിലെ സുരക്ഷ ഒരുക്കങ്ങള്‍, പോളിങ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം തുടങ്ങിയവസംബന്ധിച്ച് കളക്ട്രേറ്റ്‌ കോണ്‍ഫറസ്ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ വിലയിരുത്തി.

യോഗത്തില്‍ ‘ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാന്‍’എന്ന പുസ്തകം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലകളക്ടര്‍ ഡോ.എസ്.ചിത്ര ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

അസി. കളക്ടര്‍ഡോ. എസ്‌മോഹനപ്രിയ, എ.ഡി.എം പി.സുരേഷ്, വരണാധികാരിയായആര്‍.ഡി.ഒഎസ്. ശ്രീജിത്ത്, ജില്ലാപൊലീസ് മേധാവി ആര്‍.ആനന്ദ്, പാലക്കാട്എ.എസ്.പി അശ്വതിജിജി, ഇലക്ഷന്‍ ഡെപ്യൂട്ടികളക്ടര്‍എസ്. സജീദ്, നോഡല്‍ഓഫീസര്‍മാര്‍തുടങ്ങിയവര്‍ പങ്കെടുത്തു.ഗവ. വിക്ടോറിയ കോളേജിലെ സ്‌ട്രോങ്‌റൂമും വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങളും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *