Your Image Description Your Image Description

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ആറു ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നവംബർ 4 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നതിൻ്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര തീരദേശ വാസികൾ ജാഗ്രത പാലിക്കണം. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യ ബന്ധന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *