Your Image Description Your Image Description
Your Image Alt Text

കൊല്ലം ചാത്തന്നൂരിൽ 8 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മീനാട് സ്വദേശി വിമലിനെയാണ് ചാത്തന്നൂർ റേഞ്ച് ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഡ്രൈ ഡേയും ന്യുഇയർ ആഘോഷവും ഉദ്ദേശിച്ചു തയ്യാറാക്കിയത് ആയിരുന്നു ചാരായം.

മാവേലിക്കരയിൽ അനധികൃത വില്പനയ്ക്ക് കൊണ്ടുവന്ന 17 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. പ്രതി മാവേലിക്കര വെട്ടിയാർ സ്വദേശി ശിവദാസൻ എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യ വില്പനയിലൂടെ കിട്ടിയ 500 രൂപയും കണ്ടെടുത്തു. സർക്കിൾ ഇൻസ്പെക്ടർ P. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ അനി കെ, സി.ഇ.ഒ മാരായ താജുദ്ദീൻ, ജയകൃഷ്ണൻ, രാജേഷ് കുമാർ, രാകേഷ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *