Your Image Description Your Image Description

പാലക്കാട്: സി.പി.എമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബി.ജെ.പി. സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം മാധ്യങ്ങളോട് വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് തയ്യറായില്ല.

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച സന്ദീപ് വേദിവിട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബി.ജെ.പി. നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

സന്ദീപ് വാര്യര്‍ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാതെ വന്നതോടു കൂടിയായിരുന്നു പാര്‍ട്ടി വിടുകയാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *