Your Image Description Your Image Description

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദലിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ സുരേഷ് പാർട്ടി വിട്ടു. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്ന് ആരോപിച്ച കെ.എ. സുരേഷ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി.പിരായിരി പഞ്ചായത്തിൽ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് കെ.എ സുരേഷ് പറഞ്ഞു. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാർട്ടി വിടുന്നത്. എന്നെ പോലെയുള്ള നിരവധി പേർ സി.പി.എമ്മിൽ ചേർന്നുകഴിഞ്ഞുവെന്നും സുരേഷ്‌ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഭർത്താവും മണ്ഡലം സെക്രട്ടറിയുമായ ജി.ശശിയും ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇരുവരും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *