Your Image Description Your Image Description

ഹോങ്കോങ് സിക്സസ് ടൂർണമെൻ്റിൽ ഇന്ത്യയെ ആറു വിക്കറ്റിന് തകർത്ത് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോബിൻ ഉത്തപ്പയും സംഘവും ആറു ഓവറിൽ 119 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു പന്തുകൾ ബാക്കി നിൽക്കെ പാകിസ്‌താൻ ലക്ഷ്യത്തിലെത്തി.ആസിഫ് അലിയുടെ വെടിക്കെട്ടാണ് പാകിസ്‌താൻ്റെ വിജയം അനായാസമാക്കിയത്. 14 പന്തിൽ ഏഴു സിക്സും രണ്ടു ഫോറുമടക്കം താരം 55 റൺസെടുത്തു. പരിക്കേറ്റതിനെ തുടർന്ന് താരം ഗ്രൗണ്ട് വിടുകയായിരുന്നു. മുഹമ്മദ് അഖ്ലാഖ് (12 പന്തിൽ 40), ഫഹീം അഷ്റഫ് (അഞ്ചു പന്തിൽ 22) എന്നിവരാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.

സ്കോർ ഇന്ത്യ ആറു ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 119. പാകിസ്‌താൻ ആഞ്ചു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 121. ഇന്ത്യക്കായി ഭരത് ചിപ്ലി 16 പന്തിൽ 53 റൺസെടുത്തു. നാലു സിക്സും ആറു ഫോറും നേടിയ താരം പരിക്കേറ്റതിനെ തുടർന്ന് തിരിച്ചുകയറി. നായകൻ ഉത്തപ്പ എട്ടു പന്തിൽ മൂന്നു വീതം സിക്സും ഫോറുമടക്കം 31 റൺസെടുത്തു. കേദർ യാദവാണ് (മൂന്നു പന്തിൽ എട്ട്) പുറത്തായ മറ്റൊരു താരം. മനോജ് തിവാരി (ഏഴു പന്തിൽ 17), സ്റ്റുവർട്ട് ബിന്നി (രണ്ടു പന്തിൽ നാല്) എന്നിവർ പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *