Your Image Description Your Image Description

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ലെന്ന് റവന്യു വകുപ്പിന്റെ റിപ്പോർട്ട്. എ.ഡി.എം കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവില്ല എന്നാണ് ലാൻഡ് റവന്യു ജോയിന്റ്റ് കമീഷണറുടെ റിപ്പോർട്ടിൻ്റെ ഉള്ളടക്കം. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കലക്‌ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ, എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ചേംബറിൽ എത്തി തെറ്റ് പറ്റി എന്ന് നവീൻ ബാബു പറഞ്ഞുവെന്ന കലക്ടറുടെ പരാമർശം റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലക്ടർ എന്താണ് ഉദ്ദേശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല.നേരത്തെ കലക്ട്‌ടർ അരുൺ കെ. വിജയൻ്റെ പുതിയ വെളിപ്പെടുത്തലിൽ വ്യക്തതതേടി അദ്ദേഹത്തിൽനിന്ന് വീണ്ടും മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

യാത്രയയപ്പ്യോഗത്തിനുശേഷം ‘ഒരു തെറ്റുപറ്റി’യെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻ ബാബു തന്നോട് പറഞ്ഞെന്നും മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കലക്ടറുടെ പ്രതികരണത്തെത്തുടർന്നാണിത്.സത്യം സത്യമായി പറയാതിരിക്കാൻ നിർവാഹമില്ലെന്നും നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതിവിധിയിലുള്ള ഭാഗങ്ങൾ തന്റെ മൊഴിയാണെന്നും എന്നാൽ, പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്നുമാണ് കലക്ടർ മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *