Your Image Description Your Image Description

മുംബൈ: ബി.ജെ.പി എം.എൽ.എ പരാഗ് ഷാ ആണ് 3,300 കോടി രൂപയുടെ ആസ്തിയുമായി സ്ഥാനാർഥികൾക്കിടയിലെ ‘അംബാനി’യായി മാറിയത്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കിടയിൽ സമ്പത്തിൽ ഇദ്ദേഹത്തിന് തന്നെയായിരുന്നു മേൽക്കൈ. അഞ്ചുവർഷം മുമ്പ് 550, 62 കോടിയുടെ ആസ്തിയുണ്ടെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഖട്കൊപാർ ഈസ്റ്റിൽ നിന്നാണ് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്.അഞ്ചുവർഷം കൊണ്ട് ഇദ്ദേഹത്തിന്റെ സമ്പത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. 3,315.52 കോടിയുടെ ജംഗമ വസ്തുക്കളും 67.53 കോടിയുടെ സ്ഥാവര സ്വത്തുക്കളും ഉണ്ടെന്നാണ് പരാഗ് ഷായുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. നവംബർ 20നാണ് മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായി നാമനിർദേശക പത്രിക സമർപ്പണം ചൊവ്വാഴ്‌ച പൂർത്തിയായി, നവംബർ നാല് ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്നാണ് പരാഗ് രാഷ്ട്രീയത്തിലെത്തുന്നത്. മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ സ്ഥാപകനാണ്. 2002ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഛട്കൊപാർ ഈസ്റ്റിൽ നിന്ന് ബി.ജെ.പി മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു.2024ലെ നിയമ സഭ തെരഞ്ഞെടുപ്പിൽ മുംബൈയിലെയും താനെയിലും വിധി നിശ്ചയിക്കാൻ സമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. 447കോടിയുടെ ആസ്‌തിയുള്ള മംഗൾ പ്രഭാത് ലോധയാണ് സമ്പന്ന സ്ഥാനാർഥി പട്ടികയിലെ രണ്ടാമൻ. പ്രതാപ് സർനെയ്ക്‌ക്, രാഹുൽ നർവേകർ, സുഭാഷ് ഭോയ്ർ എന്നിവരും പട്ടികയിലുണ്ട്. 288 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ സഖ്യങ്ങളിൽ നിന്നായി 8000 സ്ഥാനാർഥികൾ പത്രിക നൽകിക്കഴിഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *