Your Image Description Your Image Description

കോട്ടയം : റബർ വിലയിടിവിൽ സർക്കാർ – കോർപ്പറേറ്റ് – റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി. കേരള പിറവി ദിനമായ ഇന്ന് കോട്ടയത്ത് ‘റബർ കർഷക കണ്ണീർ ജ്വാല’ നടന്നത് .

വൻകിട കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വേണ്ടി അനിയന്ത്രിതമായ ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ അവസരമൊരുക്കുന്നത് തിരുത്തണം.ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ സർക്കാർ തയ്യാറാവണം. റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കാൻ നടപടികൾ സ്വീകരിക്കണം.

റബറിന് 250 രൂപ പ്രകടന പത്രികയിൽ ഉറപ്പ് നൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ വാഗ്ദാനം പാലിക്കണം.ബജറ്റിൽ വകയിരുത്തിയ തുക നൽകി റബറിന് താങ്ങുവില പ്രഖ്യാപിക്കണം.ഭാരിച്ച കൃഷിച്ചെലവ് മൂലവും വളം കീടനാശിനി വില വർദ്ധനവ് മൂലവും കാലാവസ്ഥ വ്യതിയാനം മൂലവും കൃഷി മുൻപോട്ട് കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ റബർ ബോർഡ് കർഷകർക്ക് വേണ്ടി നില കൊള്ളണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

കളക്ടറേറ്റ് പടിക്കൽ നിന്ന് ആരംഭിച്ച റാലി റബർ ബോർഡ് പടിക്കൽ സമാപിച്ചു.
കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ,ഡയറക്ടർ റവ ഡോ ഫിലിപ്പ് കവിയിൽ,ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ,അഡ്വ ടോണി പുഞ്ചക്കുന്നേൽ,ഡോ കെ എം ഫ്രാൻസിസ്,രാജേഷ് ജോൺ,രൂപതാ ഡയറക്ടർമാരായ റവ ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേൽ,റവ ഡോ സെബാസ്റ്റ്യൻ ചാമക്കാല,റവ ഡോ മാത്യൂ പാലക്കുടി,ഭാരവാഹികളായ ബിജു സെബാസ്റ്റ്യൻ,ഇമ്മാനുവൽ നിധീരി,ബേബി കണ്ടത്തിൽ,ബാബു പറമ്പടത്ത്മലയിൽ,ജോർജ്ജ് കോയിക്കൽ,ജോസ് വട്ടുകുളം, ബിനു ഡൊമിനിക്,ജോസഫ് പണ്ടാരക്കളം,തമ്പി എരുമേലിക്കര,ജോമി കൊച്ചുപറമ്പിൽ,ബെന്നി ആൻ്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ, ആൻസമ്മ സാബു,ടോമിച്ചൻ അയ്യരുകുളങ്ങര,അഡ്വ മനു വരാപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *