Your Image Description Your Image Description

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ യാത്രക്കാർക്കുകൂടി പ്രയോജനപ്പെടുംവിധം ഷൊർണൂർ കണ്ണൂർ എക്സ്‌സ്. ട്രെയിൻ മംഗളൂരുവിലേക്ക് നീട്ടിയാൽ ദിനംപ്രതി മംഗളൂരു വരെ പോയി തിരിച്ചെത്തുന്ന വടക്കൻ കേരളത്തലെ ട്രെയിൻ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്ന് ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ, ഡിവീഷനൽ റെയിൽവേ മാനേജർ പാലക്കാട്, റെയിൽവേ കൺസൽട്ടേറ്റിവ് കമിറ്റി അഗം കൂടിയായ പാർലമെൻ്റംഗം രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർക്കയച്ച സന്ദേശത്തിൽ ജി. മുഹമ്മദ് ആസ്ലം ആവശ്യപ്പെട്ടു. വടക്കൻ കേരളീയരുടെ യാത്രദുരിതത്തിന് പരിഹാരമായി ആരംഭിച്ച കണ്ണൂർ-ഷൊർണൂർ എക്‌സ്പ്രസ് ട്രെയിൻ നവംബർ ഒന്ന് മുതൽ എല്ലാ ദിവസത്തിലുമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്പെഷൽ ട്രെയിൻ സ്ഥിരപ്പെടുത്തി എല്ലാ ദിവസത്തിലുമാക്കണമെന്ന് കാഞ്ഞങ്ങാട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ‌ടി. മുഹമ്മദ് അസ്‌ലം ആവശ്യപ്പെട്ടു. ഇതേവരെ ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയ ട്രെയിനാണ് എല്ലാ ദിവസത്തിലുമാക്കി ഡിസംബർ 31 വരെ നീട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *