Your Image Description Your Image Description

പാലക്കാട്: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സി അയച്ചതായി പ്രചരിക്കുന്ന കത്തിനേക്കുറിച്ച് പ്രതികരണവുമായി കെ.മുരളീധരൻ. കത്തുകളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുരളീധരൻ പറഞ്ഞു.

കെ.മുരളീധരന്റെ വാക്കുകൾ…..

ഡി.സി.സി അയച്ച കത്ത് വി.ഡി.സതീശന് കിട്ടിക്കാണില്ല. കിട്ടിയവർ അത് സമ്മതിച്ചിട്ടുണ്ട്. കത്തിനെക്കുറിച്ച് ഇനി ചർച്ച ചെയ്യേണ്ടതില്ല.പ്രചരിക്കുന്ന കത്ത് രഹസ്യമല്ല. തിരഞ്ഞെടുപ്പിന് മുൻപ് ആർക്കും ആരുടെ പേരും പറയുന്നതിന് സ്വാതന്ത്ര്യമുണ്ട്.

പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അത് അന്തിമമായിരിക്കും. ഇപ്പോൾ അതിനെക്കുറിച്ചൊരു ചർച്ചയ്ക്ക് പോകേണ്ട. കത്തുണ്ടെന്നത് യാഥാർഥ്യമാണ്. സ്ഥാനാർത്ഥി വന്നുകഴിഞ്ഞതിനാൽ അതിന് ഇനി പ്രസക്തിയില്ല.സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ നോക്കുക എന്നല്ലാതെ അയച്ച കത്തുകളെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *