Your Image Description Your Image Description

അടിമാലി: ഞായറാഴ്‌ച രാത്രി എട്ടിന് കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണ് സംഭവം.കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ച് മദ്യപസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നു മദ്യപിച്ചെത്തിയ മൂന്നു യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവർ വാങ്ങി കഴിച്ച കറിയിലെ കോഴി വെന്തില്ലെന്ന് പറഞ്ഞാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തത്.കൂടാതെ കടയിൽ ഈസമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും കൈയേറ്റം ചെയ്തു. വെള്ളത്തുവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *