Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നെ​തി​രേ കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കെ​എ​സ്ആ​ര്‍​ടി ഡ്രൈ​വ​ര്‍ യ​ദു​വി​ന്‍റെ ഹ​ര്‍​ജി കോ​ട​തി അംഗീകരിച്ചില്ല. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാണ് ഹർജി തള്ളിയത്.

മേ​യ​റും താ​നും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​ല്‍ കോ​ട​തി മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണം. മൂ​ന്ന് മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് യ​ദു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ ഹ​ര്‍​ജി തള്ളുകയും കൂടെ കോ​ട​തി ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ന്നോ​ട്ട് വ​ച്ചു.

സം​ഭ​വ​ത്തി​ല്‍ ഒ​രു സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങാ​ത്ത അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ല​താ​മ​സം വ​രു​ത്ത​രു​ത്. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നി​ല്‍​ നി​ന്നോ സ​ച്ചി​ന്‍ ദേ​വ് എം​എ​ല്‍​എ​യി​ല്‍ ​നി​ന്നോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്വാ​ധീ​നം അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ണ്ടാ​ക​രു​തെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *