Your Image Description Your Image Description
Your Image Alt Text

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട് 5.47ന് യാത്രാ വിമാനം ജപ്പാൻ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം.

 

യാത്രാ വിമാനത്തിലെ 367 യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇതിൽ എട്ട് കുട്ടികളും 12 ജീവനക്കാരും ഉൾപ്പെടും. കോസ്റ്റ് ഗാർഡ് വിമാനത്തിൽ യാത്ര ചെയ്ത ആറു പേരിൽ ഒരാൾ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റ് അഞ്ചു പേരെ കുറിച്ച് വിവരം ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *