Your Image Description Your Image Description

പാ​ല​ക്കാ​ട് : തേ​ങ്കു​റി​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​യി​ൽ ശി​ക്ഷാ വി​ധി ഇ​ന്ന്. രാ​വി​ലെ 11 മ​ണി​ക്ക് പാ​ല​ക്കാ​ട് ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ആ​ർ.​വി​നാ​യ​ക റാ​വു ശി​ക്ഷ വി​ധി​ക്കും.

കേ​സി​ൽ കൊല്ലപ്പെട്ട അ​നീ​ഷി​ന്‍റെ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ ഇ​ല​മ​ന്ദം കു​മ്മാ​ണി ചെ​റു​തു​പ്പ​ല്ലൂ​ർ സു​രേ​ഷും ഹ​രി​ത​യു​ടെ അ​ച്ഛ​ൻ തേ​ങ്കു​റു​ശ്ശി ഇ​ല​മ​ന്ദം കു​മ്മാ​ണി ചെ​റു​തു​പ്പ​ല്ലൂ​ർ പ്ര​ഭു​കു​മാ​റും കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കമ്പിപ്പാരകൊണ്ടും വടിവാൾ കൊണ്ടും വെട്ടിയാണ് പ്രതികൾ അനീഷിനെ കൊലപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *