Your Image Description Your Image Description

പഞ്ചാബ്: പഞ്ചാബിൽ വൻ ലഹരി വേട്ട. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 105 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തതായി പഞ്ചാബ് പോലീസ് ഞായറാഴ്ച്‌ച അറിയിച്ചു. പാകിസ്ഥാനിൽ നിന്ന് ജലപാതകൾ വഴിയാണ് ഇവർ മയക്കുമരുന്ന് കടത്തുന്നതെന്ന് പോലീസ് പറഞ്ഞു. പരിശോധനയിൽ ഉദ്യോഗസ്ഥർ വലിയ റബ്ബർ ട്യൂബുകൾ കണ്ടെത്തി. ഹെറോയിൻ കൂടാതെ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും ഒരു തദ്ദേശീയ നിർമ്മിത തോക്കും പോലീസ് കണ്ടെടുത്തു. പഞ്ചാബിലെ ഏറ്റവും വലിയ ഹെറോയിൻ പിടിച്ചെടുക്കൽ” എന്നാണ് ഓപ്പറേഷനെ സംസ്ഥാന പോലീസ് ഡയറക്ട‌ർ ജനറൽ ഗൗരവ് യാദവ് വിശേഷിപ്പിച്ചത്.”ഇന്റലിജൻസ് നേതൃത്വത്തിലുള്ള ഓപ്പറേഷനിൽ പഞ്ചാബ് പോലീസ് അതിർത്തി കടന്നുള്ള കള്ളക്കടത്ത് റാക്കറ്റിനെ കീഴടക്കുകയും രണ്ട് കൂട്ടാളികളെ പിടികൂടുകയും ചെയ്‌തു. വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്തുകാരനായ നവ്പ്രീത് സിംഗ നവ് മുള്ളർ, 105 കിലോഗ്രാം ഹെറോയിൻ, 31.93 കിലോഗ്രാം കഫീൻ അൻഹൈഡ്രസ്, 17 കിലോഗ്രാം ഡിഎംആർ, 5 വിദേശ നിർമ്മിത പിസ്റ്റളുകൾ, 1 ദേശിക്കട്ട എന്നിവയുമായി പിടിയിലായത്. ഓപ്പറേഷനിൽ, വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കടത്തുകാരുമായി ബന്ധമുള്ള നവജ്യോത് സിംഗ്, ലവ്പ്രീത് കുമാർ എന്നിവരെ അധികൃതർ അറസ്റ്റ് ചെയ്‌.

 

Leave a Reply

Your email address will not be published. Required fields are marked *