Your Image Description Your Image Description

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകനായ പാങ്ങപ്പാറ്റം സ്വദേശി രാജേന്ദ്രനെ (65) ആണ് 12 വർഷം തടവും 20,000 രൂപ പിഴയും നൽകി കോടതി ശിക്ഷിച്ചത്. പിഴ നൽകുന്നില്ലെങ്കിൽ നാലു മാസം കൂടുതൽ തടവ് അനുഭവിക്കണം.ചിത്രകല പഠിപ്പിക്കാനായി കുട്ടിയുടെ വീട്ടിൽ വന്ന രാജേന്ദ്രൻ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്നു പറഞ്ഞ് കുട്ടിയുടെ ശരീരത്തിൽ സ്‌പർശിക്കുകയും വരച്ചുകാണിക്കുകയുമായിരുന്നു. തുടർന്ന് കുട്ടി അമ്മയോടു വിവരം പറയുകയും അവർ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *