Your Image Description Your Image Description

ബോവിക്കാനം: ആലൂർ മുണ്ടക്കൈ റഗുലേറ്റർ ഡാം പരിസരത്തുള്ള ഇറിഗേഷൻ ഡിപ്പാർട്ട് മെന്റ്റ് ഓഫീസിന് മുമ്പിൽ ജനകീയ പ്രക്ഷോഭം സ്ത്രീകളും പുരുഷന്മാരും കുട്ടികളും, നാട്ടുകാരും നൂറുകണക്കിന് ആൾക്കാരെ കൊണ്ട് പ്രതിഷേധമിരമ്പി.പുഴയിൽ തൂക്ക് പാലവും കടത്ത് തോണിയും നിലവിലില്ലാത്ത ഇവിടെ എളുപ്പമാർഗത്തിന് വേണ്ടി പുഴയിലൂടെ ജനങ്ങൾ ഇറങ്ങി നടന്നാണ് യാത്ര ചെയ്യുന്നത്. പുഴ വെള്ളത്തിലൂടെ ഇറങ്ങി നടന്നുള്ള ഈ യാത്ര ഏറെ ദുസ്സഹവും അപകടം നിറഞ്ഞതുമാണ്. മുളിയാർ ചെമ്മനാട് പയസ്വിനി പാലം അടിയന്തിരമായി യാഥാർഥ്യമാക്കുക, ജനങ്ങളുടെ യാത്ര സൗകര്യം സുഖകരമാക്കുക, പ്രഖ്യാപിച്ച ബാവിക്കര ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രക്ഷോഭം. ബാവിക്കര റെഗുലേറ്ററിന് സമാന്തരമായി ആലൂർ,മുണ്ടക്കൈയിൽ നിന്നും മഹാലക്ഷമിപുരം ക്ഷേത്രത്തെ ബന്ധിപ്പിച്ചു കൊണ്ട് രണ്ട് വരി പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ പാലം യാഥാർത്ഥ്യമായാൽ മുളിയാർ, കാറഡുക്ക, ദേലംപാടി, ചെമനാട് തുടങ്ങിയ 4 പഞ്ചായത്തിലെയും ആയിരക്കണക്കിന് ജനങ്ങൾക്ക് യാത്രാസൗകര്യം വളരെ സുഖകരമാകും. മടിക്കേരി ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് ചെർക്കളയിലൂടെയുള്ള ചുറ്റിത്തിരിഞ്ഞ പാത ഒഴിവാക്കി നിർദ്ധിഷ്‌ഠ പാലത്തിലൂടെ ചട്ടഞ്ചാലിലേക്ക് എത്തി നാഷണൽ ഹൈവേ 66 ൽ കൂടി യാത്ര എളുപ്പമാകും.വർഷങ്ങൾക്ക് മുമ്പ് റെഗുലേറ്ററിൻ്റെ വർക്ക് പൂർത്തീകരണ സമയത്ത് പാലം നിർമ്മാണത്തിന് വേണ്ടി പ്രദേശത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഒന്നിച്ച് സാധ്യതാപഠനം (ബോറിംഗ് ഉൾപ്പടെ) നടത്തി അംഗീകാരം നൽകിയതാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രം ജനങ്ങൾക്ക് മുമ്പിൽ വന്ന് വാഗ്ദാനങ്ങൾ തന്ന് പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ ഇലക്ഷൻ വരുമ്പോൾ മാത്രം ചലിക്കുകയും പിന്നീട് അതിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത അവസ്ഥ ഇനിയും തുടരാൻ പാടില്ല, ഈ പാലം അടിയന്തരമായി യാഥാർത്ഥ്യമാക്കണം, ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.ആക്ഷൻ സമിതി ചെയർമാൻ എടി അബ്‌ദുല്ല അധ്യക്ഷത വഹിച്ചു, സാമൂഹ്യ പ്രവർത്തകൻ എ ബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമേശൻ, സുജിത്ത്, എടി കാദർ, കൃഷ്‌ണൻ പുതിയപുര, അബ്‌ദുൽ ഖാദർ മീത്തൽ, സൂരജ് ആൽനടുക്കം, ഇസ്‌മായിൽ ആലൂർ തുടങ്ങിയ സംസാരിച്ചു.ആലൂർ കൾച്ചറൽ ക്ലബ്ബ്, ശാസ്‌താ മുണ്ടക്കൈ, പയസ്വിനി മുണ്ടക്കൈ, പുനർജനി ആൽനടുക്കം, പള്ളി കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി, കുടുംബശ്രീ തുടങ്ങിയ ഭാരവാഹികൾ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *