Your Image Description Your Image Description
Your Image Alt Text

മ​സ്ക​​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം വി​ട​പ​റ​ഞ്ഞ സൂ​റി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​യാ​യ പൂ​മ​ക്കോ​ത്ത് അ​ബ്ദു​ൽ അ​സീ​സ് സൂ​റി​ന്റെ ചി​രി​ക്കു​ന്ന മ​ല​യാ​ളി മു​ഖ​മാ​യി​രു​ന്നു. 40 വ​ർ​ഷ​ത്തോ​ളം ഒ​മാ​നി​ൽ ഒ​രൊ​റ്റ സ്പോ​ൺ​സ​റി​നു​ കീ​ഴി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ച്ച അ​സീ​സ് കയെ​പ്പ​റ്റി ന​ല്ല​തു മാ​ത്ര​മാ​ണ് പ​രി​ച​യ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം പ​റ​യാ​നു​ള്ള​ത്. ത​ന്നോ​ട് ദേഷ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രോ​ടു​പോ​ലും ചി​രി​ച്ച് ഇ​ട​പെ​ടു​ന്ന അ​പൂ​ർ​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.

ഇ​തു കാ​ര​ണം സ്വ​ദേ​ശി​ക​ൾ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു. സ​ത്യസ​ന്ധ​ത​യും വി​ശ്വ​സ്ത​ത​യും മു​ഖ മു​ദ്ര​യാ​ക്കി​യ അ​ദ്ദേ​ഹ​ത്തെ സ്പോ​ൺ​സ​റാ​യി​രു​ന്ന അ​ലി ഹ​മ​ദ് ഹ​രീ​ബ് അ​ൽ അ​റൈ​മി​ക്കും ഏ​റെ ഇ​ഷ്ട​വും ബ​ഹു​മാ​ന​വു​മാ​യി​രു​ന്നു. ഈ ​സ്നേ​ഹ​വും വി​ശ്വ​സ്ത​ത​യു​മാ​ണ് ഒ​മാ​നി​ൽ നി​ര​വ​ധി ശാ​ഖ​ക​ളു​ള്ള ആൽ ഹ​രീ​ബ് ബി​ൾ​ഡി​ങ് മെ​റ്റീ​രി​യ​ൽ​സ് ഉ​യ​ർ​ന്നു വ​രാ​ൻ കാ​ര​ണം.

കോ​ഴി​ക്കോ​ട് ക​ക്കോ​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പ​ഠ​ന ശേ​ഷം കു​റ്റ്യാ​ടി ഇ​സ്‍ലാ​മി​യ കോ​ള​ജി​ലും സേ​വ​നം അ​നു​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​മാ​നി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​റാ​ൻ ഇ​ൻ​ഷൂറ​ൻ​സ് ക​മ്പ​നി​യി​ലും അ​ൽ ഖൂ​ദി​ൽ ഹൗ​സ് ഹോ​ൾ​ഡ് സ്ഥാ​പ​ന​ത്തി​ലും ജോ​ലി ചെ​യ്തു.

1995 ജൂ​ലൈ​യി​ലാ​ണ് അ​ദ്ദേ​ഹ​വും പ​രേ​ത​നാ​യ എം.​എ.​കെ ഷാ​ജ​ഹാ​നും അ​ൽ ഹ​രീ​ബ് ബി​ൾ​ഡി​ങ് മെ​റ്റീ​രി​യ​ൽ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വ​ള​രെ​വേ​ഗം വ​ള​ർ​ന്നു പ​ന്ത​ലി​ച്ച ഈ ​സ്ഥാ​പ​ന​ത്തി​ന്റെ വ​ള​ർ​ച്ച​യി​ൽ ഷാ​ജ​ഹാ​നോ​ടൊ​പ്പം ക​ഠി​ന​യ​ത്നം ചെ​യ്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ബ്​​ദു​ൽ അ​സീ​സ്. എ​ല്ലാ​വ​രോ​ടും അ​ടു​ത്തി​ട​പ​ഴ​കു​ന്ന അ​ദ്ദേ​ഹം ഇ​തു​വ​രെ​യും ക​മ്പനിയു​ടെ സി.​ഇ.​ഒ ആ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *