Your Image Description Your Image Description

ന്യൂഡൽഹി: 24 ന്യൂസ് ചാനലാണ് വാളയാർ പെൺകുട്ടികൾക്കെതിരായ എം.ജെ സോജൻ പരാമർശം നൽകിയത്. വാളയാർ പെൺകുട്ടികൾക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥൻ്റെ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരമെന്ന് സൂപ്രീംകോടതി. എം.ജെ സോജൻ്റെ പരാമർശം അംഗീകരിക്കാൻ സാധിക്കില്ല. പരാമർശം ചാനൽ നൽകിയത് കുറ്റകരമാണ്. സോജൻ അറിഞ്ഞുകൊണ്ടാണ് ചാനലിന് അഭിമുഖം നൽകിയതെങ്കിൽ ധാർമികമായും നിയമപരമായും കുറ്റകരമാണെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ സോജൻ കേസെടുത്തില്ലെന്നും കോടതി ചോദിച്ചു.
മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ സോജൻ്റെ പരാമർശം അഗീകരിക്കാനാവില്ല വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹരജിയിൽ സംസ്ഥാന സർക്കാറിനും സോജനും സുപ്രീംകോടതി നോട്ടീസ് അയച്ചു.എം.ജെ സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരിയിൽ കേസിൽ വീണ്ടും കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *