Your Image Description Your Image Description

തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ. വിജയനെ മാറ്റുന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ. കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ അന്വേഷണറിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി ഉണ്ടാകാൻ സാധ്യത.

കളക്ടറെ മാറ്റുന്നകാര്യത്തിൽ സി.പി.ഐ.യുടെ ഭാഗത്ത് നിന്നും വലിയ സമ്മർദം ഉയരുന്നുണ്ട്. സർക്കാർജീവനക്കാരുടെ, സി.പി.ഐ. അനുകൂല സംഘടനായ ജോയിന്റ് കൗൺസിലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മന്ത്രി കെ. രാജനും.

Leave a Reply

Your email address will not be published. Required fields are marked *