Your Image Description Your Image Description

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ 300 സിസി ഫ്ളെക്സ്ഫ്യൂവല്‍ മോട്ടോര്‍സൈക്കിളായ സിബി300എഫ് ഫ്ളെക്സ്ഫ്യൂവല്‍ മോഡല്‍ അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ). പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന റൈഡര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ മോഡല്‍ ഒരൊറ്റ വേരിയന്‍റിലും സ്പോര്‍ട്സ് റെഡ്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. 1,70,000 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില. ബുക്കിങ് തുടങ്ങി, 2024 ഒക്ടോബര്‍ അവസാന വാരം മുതല്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹോണ്ട ബിഗ്വിങ് ഡീലര്‍ഷിപ്പുകളിലും സിബി300എഫ് ഫ്ളെക്സ്ഫ്യൂവല്‍ ലഭ്യമാകും.

ഇ85 ഇന്ധനം (85% എഥനോള്‍, 15% ഗ്യാസോലിന്‍) വരെ വഴങ്ങുന്ന 293.52 സിസി, ഓയില്‍കൂള്‍ഡ്, 4 സ്ട്രോക്ക് എഞ്ചിനാണ് സിബി300എഫ് ഫ്ളെക്സ് ഫ്യൂവലിന്‍റെ കരുത്ത്. ഇത് 18.3 കി.വാട്ട് പവറും  25.9 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. റൈഡ് കൂടുതല്‍ സുഗമമാക്കാനും സുരക്ഷക്കുമായി 6 സ്പീഡ് ഗിയര്‍ബോക്സ്, അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ചാനല്‍ എബിഎസ്, ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ (എച്ച്എസ്ടിസി), ഗോള്‍ഡന്‍ കളര്‍യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്സ, 5സ്റ്റെപ്പ് ഏഅഡ്ജസ്റ്റബിള്‍ റിയര്‍ മോണോ ഷോക്ക് സസ്പെന്‍ഷന്‍ എന്നീ ഫീച്ചറുകളും സിബി300എഫ് ഫ്ളെക്സ് ഫ്യൂവലിലുണ്ട്. ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ്, ഓള്‍എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകള്‍.

2050ഓടെ എല്ലാ ഉത്പന്നങ്ങള്‍ക്കും കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനാണ് ഹോണ്ടയില്‍ ലക്ഷ്യമിടുന്നതെന്നും, സുസ്ഥിര ഉല്‍പന്ന നവീകരണത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് സിബി300എഫ് ഫ്ളെക്സ് ഫ്യൂവല്‍ എഡിഷന്‍ അവതരിപ്പിച്ചതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പ്രസിഡന്‍റും, സിഇഒയും, മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒട്ടാനി പറഞ്ഞു. പുതിയ മോഡല്‍ മലിനീകരണം  കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപണിയില്‍ പുതിയ ഓപ്ഷന്‍ കൊണ്ടുവരുന്നതിലും പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ്  മാത്തൂര്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *