Your Image Description Your Image Description

ക​​​​ണ്ണൂ​​​​ര്‍: എ​​​​ഡി​​​​എം ന​​​​വീ​​​​ന്‍ ബാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ പ്ര​​​​തി ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ട്ട പി.​​​​പി. ദി​​​​വ്യ ത​​​​ല​​​​ശേ​​​​രി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ന​​​​ൽ​​​​കി​​​​യ മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യ​​​​ഹർ​​​​ജി ഇ​​​​ന്നു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും. പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് ജ​​​​ഡ്ജി നി​​​​സാ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് മു​​​​മ്പാ​​​​കെ പ്ര​​​​മു​​​​ഖ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ കെ. ​​​​വി​​​​ശ്വ​​​​ന്‍ മു​​​​ഖേ​​​​ന​​​​യാ​​​​ണു പി.​​​​പി. ദി​​​​വ്യ മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​​ഹ​​​​ർ​​​​ജി ഫ​​​​യ​​​​ൽ ചെ​​​​യ്ത​​​​ത്.

ഇ​​​​ന്ന് ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന കോ​​​​ട​​​​തി പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​നു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കും. തു​​​​ട​​​​ർ​​​​ന്ന് വ​​​​രും​​​​ദി​​​​വ​​​​സം ഹ​​​​ർ​​​​ജി​​​​യി​​​​ൽ വാ​​​​ദം ന​​​​ട​​​​ക്കും. ആ​​​​ദ്യം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ ദി​​​​വ്യ നീ​​​​ക്കം ന​​​​ട​​​​ന്നെ​​​​ങ്കി​​​​ലും ഒ​​​​ടു​​​​വി​​​​ൽ ജി​​​​ല്ലാ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കാ​​​​ൻ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

കേ​​​​സി​​​​ലെ പ്രധാന​​​​പ്ര​​​​തി​​​​യാ​​​​യി​​​​ട്ടും ദി​​​​വ്യ​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ സ്വീകരിക്കുന്നതെന്ന ആ​​​​രോ​​​​പ​​​​ണം ഉയരുന്നുണ്ട്. എഡിഎമ്മിന്‍റെ ആത്മഹത്യയിൽ ദി​വ്യ​യു​ടെ മൊ​ഴി​യെ​ടു​ക്കുന്നതും അ​ന്വേ​ഷ​ണസം​ഘം മനഃപൂർവം വൈകിപ്പിക്കുന്നു.

അതെ സമയം, ന​​​​വീ​​​​ന്‍ ബാ​​​​ബുവിന്റെ മരണത്തിൽ ദി​​​​വ്യ​​​​യെ പ്ര​​​​തി​​​​ചേ​​​​ര്‍​ക്കാ​​​​ന്‍ ത​​​​ന്നെ പോ​​​​ലീ​​​​സ് മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​ണെ​​​​ടു​​​​ത്ത​​​​ത്. മു​​​​ന്‍​കൂ​​​​ര്‍ ജാ​​​​മ്യ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കാ​​​​ന്‍ പോ​​​​ലീ​​​​സ് ത​​​​ന്നെ സാ​​​​ഹ​​​​ച​​​​ര്യ​​​​മൊ​​​​രു​​​​ക്കി എ​​​​ന്ന ആ​​​​ക്ഷേ​​​​പവും ഉയരുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *