Your Image Description Your Image Description

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ മൊഴി നൽകാൻ പി.പി. ദിവ്യ സാവകാശം ചോദിച്ചതായി വകുപ്പുതല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയൻ്റ് കമീഷണർ എ. ഗീത. ശനിയാഴ്ച‌ രാവിലെ മുതൽ കലക്‌ടറേറ്റിൽ തുടങ്ങിയ മൊഴിയെടുപ്പ് രാത്രി 8.30വരെ നീണ്ടു. ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ . വകുപ്പുതല അന്വേഷണത്തിൻ്റെ ഭാഗമായുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകുമെന്ന് അവർ പറഞ്ഞു.കണ്ണൂർ ജില്ല കലക്‌ടർ അരുൺ കെ. വിജയന്റെയും റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ ശേഖരിച്ചെന്നും എ. ഗീത വ്യക്തമാക്കി. പരാതിക്കാരൻ ടി.വി പ്രശാന്തന്റെയും മൊഴിയെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *