Your Image Description Your Image Description

റാന്നി: ആനപ്പല്ല് കൈവശംവെച്ച സംഭവത്തിൽ ഇടമൺ കൊല്ലം ഇടമൺ ഉറുകുന്നിന് സമീപം തോട്ടിൻകരയിൽ രാജൻകുഞ്ഞ് തമ്പി(49), തിരുവനന്തപുരം പോത്തൻകോട് പോയ്പൂർകോ ണം മണ്ണറ മനുഭവനിൽ എസ്. മനോജ്(48) എന്നിവരാണ് പിടിയിലായത്.സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രധാന പ്രതി ചെങ്ങന്നൂർ ആലാ കോലത്തച്ചംപറമ്പിൽ രാഹുൽ (28) അടക്കമുള്ളവർക്കായി അന്വേഷണം ആരംഭിച്ചു. റാന്നി ഡിവിഷനിൽ കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പെട്ട ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഐ.ടി.ഐ ജങ്ഷന് അടുത്തുള്ള ആര്യാസ് ഗാർഡൻ ഹോട്ടലിൻ്റെ പാർക്കിങ് ഏരിയയിൽവെച്ചാണ് ഇവർ പിടിയിലായത്. നിയമ വിരുദ്ധമായി ആനപ്പല്ല് കൈവശംവെച്ച് വിൽപന നടത്തുന്നു എന്ന് തിരുവനന്തപുരം വനം ഇന്റലിജൻസിൽനിന്ന് വിവരം ലഭിച്ച തിനെ തുടർന്ന് കരികുളം വനം സ്റ്റേഷൻ അധികൃതർ സ്ഥലത്ത് എത്തുകയായിരുന്നു. ആനപ്പല്ലും വാഹനവും കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ റാന്നി കോടതി മുമ്പാകെ ഹാജരാക്കി റിമാൻൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *