Your Image Description Your Image Description

കോഴിക്കോട്: പേരാമ്പ്രയിൽ ബാലുശേരി എരമംഗലം ചെറുവക്കാട്ട് കൈലാസി നെയാണ് വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതി പാലേരി വലിയ വീട്ടുമ്മൽ ആകാശ് ഒളിവിലാണ്. പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ രണ്ട് പവൻ തൂക്കം വരുന്ന വ്യാജ സ്വർണവള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിലേറെ തുകകൈക്കലാക്കിയത് കഴിഞ്ഞ മാസം 27നായിരുന്നു സംഭവം. സ്വർണം കണ്ടപ്പോൾ തന്നെ സ്ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീൽ ഉള്ളതും കാരണമാണ് പണം നൽകിയത്. പിന്നീട് ഉരുക്കിനോക്കിയപ്പോഴാണു സംഭവം വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ പ്രതികൾ ഒൡിൽ പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *