Your Image Description Your Image Description

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ പി.പി ദിവ്യയെ പൊലീസ് വെള്ളിയാഴ്ച ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു.

അതെ സമയം, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ ജില്ലാ കളക്ടര്‍. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട് എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്‍ഒസി ഫയല്‍ നവീന്‍ ബാബുവിന്റെ കൈവശമുണ്ടായിരുന്നത് ആറു ദിവസമായിരുന്നു. പമ്പിന് അനുമതി നല്‍കരുതെന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ഉള്ള ഫയലാണ് നവീന് ലഭിച്ചത്.വളവില്‍ പമ്പ് അനുവദിക്കരുതെന്ന പിഡബ്ല്യുഡി റിപ്പോര്‍ട്ടും വളവില്‍ അപകടസാധ്യതയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടുമായിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പമ്പിന് എന്‍ഒസി നല്‍കിയതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *