Your Image Description Your Image Description

പോലീസ് നാലാം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നൽകും. കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം.  മഫ്റ്റിയിലുണ്ടായിരുന്ന പൊലീസ് കുട്ടിയെ ലാത്തി കൊണ്ട് തല്ലിയെന്നാണ് പരാതി. പടക്കം പൊട്ടിക്കുന്നത് കാണാൻ അച്ഛനൊപ്പം എത്തിയ ഒൻപത് വയസുകാരനെ ആണ് തള്ളിയത്.

എന്നാൽ മർദിച്ചത് ആഘോഷം അതിര് വിട്ടപ്പോൾ യുവാക്കളെ മാത്രമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ലാത്തി വീശിയത് . കായംകുളം പൊലീസിന്റെ വാദം മഫ്റ്റി പൊലീസ് ഉണ്ടായിരുന്നില്ലെന്നു൦ ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കൾക്കെതിരെയാണെന്നുമാണ്.

ചൈൽഡ്ലൈൻ പ്രവർത്തകർ നേരത്തെ കുട്ടിയിൽ നിന്ന് മൊഴിയെടുത്തിരുന്നു. മഫ്റ്റിയിലുള്ള പൊലീസുകാരൻ കുട്ടിയാണെന്നറിഞ്ഞിട്ടും ലാത്തി കൊണ്ട് മർദിച്ചുവെന്നാണ് പരാതി. അടിയേറ്റത് കുട്ടിയുടെ പുറത്താണ്. കായംകുളം താലൂക്ക് ആശുപത്രിയിൽ പരിക്കേറ്റ നാലാംക്ലാസുകാരൻ ചികിത്സ തേടി.

Leave a Reply

Your email address will not be published. Required fields are marked *