Your Image Description Your Image Description
തിരുവനന്തപുരം:   അണ്ടര്‍ 23 സി.കെ നായുഡു ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ നടന്ന മത്സരത്തില്‍ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരണ്‍ സാഗര്‍. കേരളത്തിന്റെ ലെഗ്‌സ്പിന്നര്‍ ബൗളറാണ് കിരണ്‍. ആദ്യ ഇന്നിങ്‌സില്‍ ചണ്ഡീഗഢിനെ 412ല്‍ ഒതുക്കിയത് കിരണിന്റെ വിക്കറ്റ് വേട്ടയാണ്.

ചണ്ഡീഗഢ് ക്യാപ്റ്റന്‍ പരസ്, ഓള്‍ റൗണ്ടര്‍ നിഖില്‍ എന്നിവരെ പുറത്താക്കിയത് കിരണായിരുന്നു. കേരള ക്രിക്കറ്റിന്റെ യുവനിരയില്‍ സമീപ വര്‍ഷങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളില്‍ ഒരാളാണ് കിരണ്‍. അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളില്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകളിലേക്ക് കിരണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തൃശൂര്‍ അത്താണി സ്വദേശിയായ വിദ്യാസാഗറിന്റെയും നിത്യയുടെയും മകനാണ് കിരണ്‍. സെബാസ്റ്റ്യന്‍ ആന്റണി,ഡേവിസ് ജെ മണവാളന്‍, സന്തോഷ് എന്നീ പരിശീലകരാണ് കിരണിലെ ക്രിക്കറ്റ് താരത്തെ പരുവപ്പെടുത്തിയത്. സ്വാന്റണ്‍, ട്രൈഡന്റ് ക്ലബ്ബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയാണ് യുവതാരം ക്രിക്കറ്റില്‍ സജീവമാകുന്നത്. വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളില്‍ കേരളത്തിനായി കളിച്ചിട്ടുള്ള കിരണ്‍ കഴിഞ്ഞ സീസണിലും സി കെ നായിഡു ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മത്സരത്തില്‍ ചണ്ഡിഗഢ് ഏഴ് വിക്കറ്റിന് വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *