Your Image Description Your Image Description

കൊച്ചി: ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്‍റെ (ജിസിപിഎല്‍) റെഡി-ടു-മിക്സ് ഹാന്‍ഡ്വാഷായ ഗോദ്റെജ് മാജിക് ഹാന്‍ഡ്വാഷ്, ഒക്ടോബര്‍ 15ന് ലോക ഹാന്‍ഡ്വാഷിങ് ഡേ ആചരിച്ചതിന്‍റെ ഭാഗമായി ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. കൈകള്‍ വൃത്തിയായിരിക്കേണ്ടത് എന്തുകൊണ്ടാണ് ഇപ്പോഴും പ്രധാനമായിരിക്കുന്നത് എന്നതാണ് ഈ വര്‍ഷത്തെ ഗ്ലോബല്‍ ഹാന്‍ഡ്വാഷിങ് ഡേയുടെ പ്രമേയം. ഈ പ്രമേയത്തിന് അനുസൃതമായി ശരിയായ കൈകഴുകല്‍ രീതികളും, ഈ ശീലവും നിലനിര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഗോദ്റെജ് ക്യാമ്പയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അണുബാധ തടയുന്നതില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യവും ക്യാമ്പയിന്‍ എടുത്തുകാണിക്കുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ 35.82% പേര്‍ മാത്രമാണ് ഭക്ഷണത്തിന് മുമ്പ് കൈശുചിത്വം പതിവായി പാലിക്കുന്നതെന്ന് ഇന്ത്യയില്‍ നാഷണല്‍ സാമ്പിള്‍ സര്‍വേ (എന്‍എസ്എസ്) നടത്തിയ ഒരു സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 60% വീടുകളിലും കൈ കഴുകുന്നതിന് വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്നും സര്‍വേ പറയുന്നു. കോവിഡ് 19ന് ശേഷമുള്ള ദിനചര്യകള്‍ സാധാരണ നിലയിലേക്ക് മടങ്ങിയതിനാല്‍ സ്ഥിരമായ കൈകഴുകല്‍ ശീലങ്ങളില്‍ കുറവുണ്ടായതായും നിരവധി റിപ്പോര്‍ട്ടുകള്‍ എടുത്തുകാണിക്കുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഗോദ്റെജ് മാജിക് ഹാന്‍ഡ്വാഷ് ബോധവത്കരണ ക്യാമ്പയിന്‍ അവതരിപ്പിക്കുന്നത്.

ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മീഡിയ പ്ലാറ്റ്ഫോമായ ഏീറൃലഷ ഘ’അളളമശൃലമായി സഹകരിച്ച്, നന്നായി കൈകഴുകുന്നതിന്‍റെ പ്രാധാന്യം എടുത്തുകാണിക്കാന്‍ ഒരു ഡിജിറ്റല്‍ ഫിലിമും ഗോദ്റെജ് മാജിക് പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ ശരിയായ കൈ കഴുകല്‍ ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ടീച്ച് ഫോര്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായും ഗോദ്റെജ് മാജിക് സഹകരിക്കുന്നുണ്ട്. ഈ സംരംഭത്തിന്‍റെ ഭാഗമായി, ഫലപ്രദമായ കൈ ശുചിത്വ ശീലങ്ങള്‍ നിലനിര്‍ത്തുന്നതിന് ടീച്ച് ഫോര്‍ ഇന്ത്യ നെറ്റ്വര്‍ക്കിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും. അഞ്ഞറിലധികം ക്ലാസ് മുറികളിലെ കുട്ടികള്‍ക്ക് ഇതുവഴി ബോധവത്ക്കരണം നല്‍കും.

കോവിഡിന് ശേഷം ജീവിതം സാധാരണ നിലയിലായെങ്കിലും, നല്ല ശുചിത്വം എന്നത്തേയും പോലെ പ്രധാനമാണെന്നതിന്‍റെ മികച്ച ഓര്‍മപ്പെടുത്തലാണ് ആഗോള ഹാന്‍ഡ് വാഷിങ് ഡേ എന്ന് ക്യാമ്പയിനിനെ കുറിച്ച് സംസാരിച്ച ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍) പേഴ്സണല്‍ കെയര്‍ മാര്‍ക്കറ്റിങ് ഹെഡ് നീരജ് സെങ്കുട്ടുവന്‍ പറഞ്ഞു. ഗോദ്റെജ് മാജിക് ഹാന്‍ഡ്വാഷിലൂടെ, തങ്ങള്‍ ഒരു ഉത്പന്നം വാഗ്ദാനം ചെയ്യുക മാത്രമല്ല, ആളുകളുടെ ചിന്താഗതിയിലും മാറ്റം വരുത്താന്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *