Your Image Description Your Image Description

തിരുവനന്തപുരം: സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി എയർടെൽ നടപ്പിലാക്കിയ എഐ സംവിധാനത്തിലൂടെ കേരളത്തിൽ 55 മില്ല്യൺ സ്പാം കോളുകളും ഒരു മില്ല്യൺ എസ്എംഎസുകളും കണ്ടെത്തി. എഐ സംവിധാനം അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും ഫോൺകോളുകളും സന്ദേശങ്ങളും കണ്ടെത്തിയത്.

പ്രത്യേക സർവീസ് റിക്വസ്റ്റ്, പുതിയ ആപ്പ് ഡൗൺലോഡ് എന്നിവ ആവശ്യമില്ലാതെ തന്നെ കേരളത്തിലെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഈ സേവനം സൗജന്യമായും സ്വമേധയായും ലഭിക്കും.

സ്‌കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്.

എയർടെല്ലിന്റെ ഡാറ്റാ ശാസ്ത്രജ്ഞർ തയ്യാറാക്കിയ സവിശേഷ അൽഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സംശയാസ്പദമായ സ്പാമുകളെ വേർതിരിക്കുകയും ചെയ്യും. ഈ നൂതന അൽഗോരിതം ഫോൺ വിളിക്കുന്ന അല്ലെങ്കിൽ സന്ദേശമയക്കുന്ന ഉപഭോഗ രീതി, കോൾ/ എസ്എംഎസ് ആവൃത്തി, ഫോൺ സംഭാഷണത്തിന്റെ ദൈർഘ്യം തുടങ്ങിയ ഘടകങ്ങളെ പരിശോധിച്ച് വിലയിരുത്തുകയും സംശയിക്കപ്പെടുന്ന സ്പാം കോളുകളോ എസ്എംഎസുകളോ ആണെന്ന് മുന്നറിയപ്പ് നൽകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *