Your Image Description Your Image Description

കോഴിക്കോട്:നൈപുണ്യത്തിലും സാങ്കേതിക പരിശീലനത്തിലും ശ്രദ്ധയൂന്നി ഡിജിറ്റൽ മേഖലയിൽ വിജയിക്കുന്നതിനായി സ്റ്റാർട്ടപ്പുകളെ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാലി സൊല്യൂഷൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ ജയതി സിങ് പറഞ്ഞു. വളർന്നുവരുന്ന ബിസിനസുകളെ ശാക്തീകരിക്കുന്നതിനായി കേരള സർക്കാർ സംരംഭമായ സ്റ്റാർട്ടപ്പ് മിഷൻ ടെക്നോളജി കമ്പനിയായ ടാലി സൊല്യൂഷൻസുമായി കൈകോർക്കുന്നു. സാങ്കേതികത വർധിപ്പിക്കൽ, നൈപുണ്യം സാധ്യമാക്കൽ, സാങ്കേതിക പരിശീലനം, മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ നവീകരണം, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ എന്നിവ ലക്ഷ്യം വെച്ചുള്ള സ്റ്റാർട്ടപ്പ് മിഷനും ടാലിയും ധാരണാപത്രം ഒപ്പുവച്ചു.പങ്കാളിത്തത്തിൻ്റെ ഭാഗമായി ഇരുവരും അക്കൗണ്ടിങിലും കമ്പ്‌ലൈൻസിലും ഡിജിറ്റൽ ഏകീകരണത്തെക്കുറിച്ചുള്ള പരിശീലനവും അവബോധവും വർദ്ധിപ്പിക്കും. അതോടൊപ്പം വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് ബിസിനസ് മാനേജ്‌മെൻ്റ് സൊല്യൂഷനുകൾ ലഭ്യമാക്കും. വിപണന പ്രവണതകൾ, ഉപഭോക്താക്കളെ നിലനിർത്തലും ഏറ്റെടുക്കലും, മത്സര വിശകലനം, വളർച്ചാ തന്ത്രം തയ്യാറാക്കൽ തുടങ്ങിയവയ്ക്കെ‌ാപ്പം മറ്റു വിഷയങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് അറിവ് പകരുന്നതിനുമുള്ള യോഗങ്ങളും ധാരണാപത്രത്തിൻന്റെ ഭാഗമായുണ്ട്.ടാലി സൊല്യൂഷൻസുമായുള്ള സഹകരണം കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ സുപ്രധാന നീക്കമാണെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിൽ ഐടി, ആരോഗ്യപരിചരണം, കൃഷി, ക്ലീൻ എനർജി തുടങ്ങിയ മേഖലകളിലായി 6000ലധികം സ്റ്റാർട്ടപ്പുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *