Your Image Description Your Image Description

പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സോഷ്യൽമീഡിയ പേജുകളിൽ ജനരോഷം ശക്തം.

പാവം നിരപരാധിയായ ഒരു ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയായവൾ,അഹങ്കാരി,ദുഷ്ടയായ സ്ത്രീ എന്നിങ്ങനെ വിമർശനങ്ങൾ ഉയരുകയാണ് പിപി ദിവ്യക്കെതിരെ. സംഭവത്തിന് ശേഷം പിപി ദിവ്യ സോഷ്യൽ മീഡിയ പേജുകളിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നാൽ ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രസിഡന്റ് അല്ല.. എന്തേലും പരാതി ഉണ്ടേൽ ശരിയായ മാർഗത്തിൽക്കൂടി തീർക്കണം. ഇവർക്ക് എതിരെ കേസ് എടുക്കണമെന്ന് ഉൾപ്പെടെയുളള കമന്റുകളാണ് നിറയുന്നത്. പി.പി ദിവ്യയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ കമന്റ് ബോക്‌സിലാണ് വലിയ തോതിൽ ജനരോഷം നിറയുന്നത്.

സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ഉൾപ്പെട്ട കരുവന്നൂർ അടക്കമുള്ള അഴിമതികൾ പുറത്ത് വന്നപ്പോൾ മാഡം എവിടെയായിരുന്നു..!? ഇന്നലെ കണ്ട ആവേശം അന്ന് കണ്ടില്ലല്ലോ…!
ഇങ്ങനെ നീളുന്നു ജങ്ങളുടെ പ്രതികരണം.

അതെ സമയം ,നവീൻ ബാബുവിനെ പിന്തുണച്ച് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *