Your Image Description Your Image Description

പത്തനംതിട്ട: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് നിര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കമായി. കളക്ടറേറ്റിന് മുന്നില്‍ ശബരിമല അയ്യപ്പസേവാ സമാജം ധര്‍ണ നടത്തി.

2018-നുമുന്‍പ് ഒരുകോടിയിലേറെ തീര്‍ഥാടകര്‍ ഒരു പ്രശ്‌നവുമില്ലാതെ ദർശനത്തിന് വന്നിരുന്നത്. ഹൈന്ദവസമൂഹത്തിന്റെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ഇത് രാഷ്ട്രീയചിന്തയായി കാണുന്നതാണ് പ്രശ്‌നമെന്നും സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് പറഞ്ഞു.

അതെ സമയം,ശബരിമലയിൽ ദർശനം നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനാണു സ്പോട് ബുക്കിങ് ഒഴിവാക്കിയതെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദത്തിൽ അടിസ്ഥാനമില്ലെന്നു വിലയിരുത്തൽ.

സ്പോട് ബുക്കിങ് പ്രതിസന്ധി സർക്കാരുമായി ചർച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും ദേവസ്വം ബോർഡ് തീയതി നിശ്ചയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *