Your Image Description Your Image Description

പൂജാ അവധി സീസൺ ആയതോടെ സഞ്ചാരികൾ ഇല്ലിക്കൽ കല്ലിലേക്ക്. ചാറ്റൽ മഴയോടൊപ്പം കോടമഞ്ഞ് എത്തുന്നത് ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇല്ലിക്കൽ കല്ലിൽ എത്തി ചിത്രങ്ങൾ എടുത്തു മടങ്ങുന്നു. സമുദ്രനിരപ്പിൽ നിന്നും 344 ഉയരത്തിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. പകൽ ഒരുക്കുന്ന മീനചൂടിനെ കുളിർമയുള്ളതാക്കുന്ന ആ പരിസരം വാഗമണ്ണിന്റെ തണൽ പറ്റി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയായിരുന്നു. നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കൂടുതൽ സന്ദർശകരെ എത്തുന്നത്. മഴ ശക്തമായതോടെ മേലടുക്കം ഇല്ലിക്കൽ കല്ല് റോഡിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മഴയിൽ വാഹനം ഓടിക്കുന്നത് പെട്ടെന്ന് നിയന്ത്രണം വിടാൻ കാരണമാകുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇല്ലിക്കൽ കല്ല് സന്ദർശിച്ച മടങ്ങിയ സംഘം സഞ്ചരിച്ച ബസ് നിയത്രണം വിട്ടു മരത്തിൽ ഇടിച്ചു കുട്ടികളുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞമാസം ഇല്ലിക്കൽ കല്ല് സന്ദർശിച്ച മടങ്ങിയ തമിഴ്നാട് സംഘം സഞ്ചരിച്ച ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചോളം പേർക്ക് പറ്റിയിരുന്നു. ജൂണിലും സമാന അപകടങ്ങൾ ഉണ്ടായി. കുത്തനെയുള്ള ഇറക്കവും നിരവധി വളവുകളും അശ്രദ്ധയോടെ വാഹനം ഓടിക്കുന്നതും ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മേലെടുക്കം ഇല്ലിക്കൽ കല്ല്റോഡിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ സ്ഥാപിക്കണമെന്നാണ് സന്ദർശകരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *