Your Image Description Your Image Description

ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിലാണ് സംഭവം.റാമി കേസരിയ (27) എന്ന യുവതിയാണ് വഴിയരികിൽ ഇരുന്ന യാചകനെ തട്ടികൊണ്ട് വന്ന് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത്. ജൂലൈ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്.വഴിയരികിൽനിന്നും തട്ടികൊണ്ട് വന്ന യാചകനെ പെട്രോൾ ഒഴിച്ച് കത്തിച്ചശേഷം മരിച്ചത് യുവതിയാണെന്ന് തെളിയിക്കുന്ന വിധത്തിൽ തെളിവുകൾ ഉണ്ടാക്കി. യുവതിയുടെ വസ്ത്രവും ചെരിപ്പും ഫോണുമടക്കം കത്തിക്കരിഞ്ഞ ശരീരത്തിനടുത്ത് നിന്നും പൊലീസിന് ലഭിച്ചിരുന്നു.മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നതിനാൽ ഇത് യുവതിയുടേതാണെന്ന് വീട്ടുകാരും ഉറപ്പിച്ചു. തുടർന്ന് മരണാനന്തര ചടങ്ങുകളും നടത്തി. വിവാഹിതയായ ഇവർ കുടുംബജീവിതത്തിൽ അത്ര സന്തോഷവതിയായിരുന്നില്ല.തുടർന്ന് കാമുകനായ അനിൽ ഗംഗാലിനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയും അതിനുവേണ്ടി ഭർതൃ വീട്ടുകാരെ താൻ ആത്മഹത്യ ചെയ്‌തെന്ന് വിശ്വസിപ്പിക്കുവാനും വേണ്ടിയാണ് ഇത്തരമൊരു നാടകം നടത്തിയത്.എന്നാൽ മാസങ്ങൾക്കിപ്പുറം സെപ്‌റ്റംബർ 29ന് റാമി കേസരിയ എന്ന യുവതി തിരിച്ചു വരികയും സ്വന്തം പിതാവിനെ കണ്ട് സംഭവങ്ങൾ തുറന്നു പറയുകയും ചെയ്തു.സംഭവങ്ങൾ തിരിച്ചറിഞ്ഞ പിതാവ് കാര്യങ്ങൾ തുറന്ന് പറഞ്ഞ് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച യുവതി വീട്ടിൽനിന്നും മടങ്ങിയതോടെ പിതാവ് പൊലീസിൽ വിളിച്ച് കാര്യങ്ങൾ തുറന്ന് പറയുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

About Author
Aiswarya S
View All Articles
Check latest article from this author !
ജനഹൃദയങ്ങളിൽ ഉമ്മൻ ചാണ്ടി
ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന ധന്യതയിൽ ഡോ. ജിതേഷ്ജി  ———- സിംഗപ്പൂർ, ആസ്‌ട്രേലിയ, ജി. സി. സി രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങളിലും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലുമൊക്കെയായി നടന്ന നൂറുകണക്കിന് വിദ്യാരംഭം ചടങ്ങുകളിൽ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി ആചാര്യസ്ഥാനീയനായിരുന്ന് അനേകായിരം കുഞ്ഞുങ്ങളെ ആദ്യക്ഷരം കുറിപ്പിച്ച ധന്യതയിലാണ്  ഡോ. ജിതേഷ്ജി എന്ന പത്തനംതിട്ട ജില്ലക്കാരൻ.  അന്താരാഷ്ട്രഖ്യാതി നേടിയ  അതിവേഗചിത്രകാരൻ   എന്ന മേൽവിലാസത്തിനപ്പുറം ഒരു നിരന്തരജ്ഞാനാ ന്വേഷി കൂടിയാണ് അദ്ദേഹത്തിന്റെ ‘ഹരിതാശ്രമം’ പാരിസ്ഥിതിക ഗുരുകുലത്തിലും വിദ്യാരംഭം കുടിക്കാൻ  ദൂരെദിക്കിൽ നിന്നുവരെ  കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ എത്തുക പതിവാണ്. .  ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ തീയതിയും വർഷവും അണുവിട തെറ്റാതെ ഓർമ്മയിൽ നിന്ന് പറയുന്ന സൂപ്പർ മെമ്മറൈസറും ബ്രെയിൻ പവർ പരിശീലകനും കൂടിയാണ് ജിതേഷ്‌ജി. അവിസ്മരണീയമായ ഓർമ്മശക്തിയുടെയും വേഗവരയുടെയും വിസ്മയമായ  ജിതേഷ്ജി  366 ദിവസങ്ങളുടെയും  300 ലേറെ വർഷങ്ങളുടെയും സുപ്രധാന പ്രസക്തിയും പ്രത്യേകതകളും  ഓർമ്മയിൽ നിന്ന് പറയുകയും 3000 ത്തിലേറെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുകയും ചെയ്യും. ഓർമ്മയുടെയും വേഗവരയുടെയും ലോകവിസ്മയമായ ഈ പൊതുവിജ്ഞാന പരിശീലകൻ  20 ലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ച്‌  സചിത്ര – പ്രചോദന പ്രഭാഷണവും  മെഗാ സ്റ്റേജ് സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്. ടെഡ് ടോക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പ്രഭാഷണപ്ലാറ്റ്ഫോമുകളിൽ മലയാളിത്തിളക്കമായി മാറിയ സചിത്ര പ്രചോദനപ്രഭാഷകൻ,  ലോകസഞ്ചാരി,  യു എസിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ Ranker. com ലോകശ്രദ്ധ നേടിയ Top 10 Indian Cartoonist കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ച മലയാളി എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായ ഈ പന്തളം തെക്കേക്കര സ്വദേശിയെപ്പറ്റി  പി എസ് സി മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യോത്തരവും വന്നിട്ടുണ്ട്.  ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ്. ഇൻസ്റ്റഗ്രാമിൽ ഒരു മലയാളിയുടെ വീഡിയോ റീൽ ആദ്യമായി ഇരുപത് മില്യനിലധികം വ്യൂസ് നേടുന്നത് ജിതേഷ്ജിയുടെ ‘വേഗവര’  പെർഫോമൻസ് വീഡിയോ ആണ്.   1999 ൽ പ്രസിദ്ധീകരിച്ച ’നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ ‘ കവിതാസമാഹാരമാണ്  ആദ്യകൃതി.  മണ്ണുമര്യാദ, ജലസാക്ഷരത, സമസൃഷ്ടിഭാവന, സഹജീവിസ്നേഹം, പ്രകൃത്യോപാസന എന്നീ  സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം’ പാരിസ്ഥി തിക ദാർശനിക ഗുരുകുലം സ്ഥാപകൻ കൂടിയാണ് ജിതേഷ്ജി

October 13, 2024
ഡോക്ടര്‍ദമ്പതികളിൽനിന്ന്​ 7.5 കോടി തട്ടിയ കേസിൽ രാജസ്ഥാൻ സ്വദേശി പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *