Your Image Description Your Image Description

വർക്കല:22 പേരാണ് ഭഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.വർക്കലയിലെ ക്ഷേത്രം റോഡിലുള്ള ന്യൂ സ്‌പൈസി,എലിഫന്‍റ് ഈറ്ററി എന്നീ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് രണ്ടു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിച്ചു.ഇന്നലെ ഇവിടെ നിന്നും കുഴിമന്തി, അൽഫാം, ഷവർമ തുടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ഒരേ ഉടമസ്ഥതയിലുള്ള ഇരു ഹോട്ടലുകൾക്കെതിരെ നേരത്തെയും സമാനതരത്തിൽ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഹോട്ടലുകൾ പ്രവർത്തനം ആരംഭിച്ചത്. രണ്ടു ഹോട്ടലുകളിലേക്കും ഭക്ഷണം ഉണ്ടാക്കുന്നത് ഓരേ സ്ഥലത്തു നിന്നുമാണ്. നിലവിൽ ആറുപേർ മാത്രമാണ് ആശുപത്രിയിൽ തുടരുന്നത്. ആരുടേയും നില ഗുരുതരമല്ല.

 

Leave a Reply

Your email address will not be published. Required fields are marked *