Your Image Description Your Image Description

കോഴിക്കോട്:നിയമസഭയിൽ എം.കെ. മുനീറിന്റെ ചോദ്യത്തിന് മന്ത്രി കെ. രാജൻ നൽകിയ മറുപടി വായിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നഞ്ചിയമ്മ.അട്ടപ്പാടിയിലെ ആദിവാസി മക്കൾ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ല. ആദിവാസികൾ സത്യം മാത്രമാണ് പറഞ്ഞത്. ആദിവാസികളുടെ ഭൂമി പലരും കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് ഉദ്യോഗസ്ഥരാണ് സഹായം നൽകിയത്. മന്ത്രി അയ്യാ… ശട്ട സഭയിലെ ശൊല്ലിയാച്ച്… തിരുട്ട് കായിതമെന്റ്.സർ, ഉള്ളെ പോട വേണ്ടിയത് താനെ. തിരുടർകളെ (മന്ത്രി നിയമസഭയിൽ പറഞ്ഞു.കള്ള രേഖയാണെന്ന്. സാർ, കള്ളന്മാരെ ജയിലിലടച്ചു കൂടെ… )എന്നായിരുന്നു നഞ്ചിയമ്മയുടെ ആദ്യ പ്രതികരണം. കള്ള രേഖകൾ ഉണ്ടാക്കിയവരാണ് തെറ്റ് ചെയ്തതത്.അതെല്ലാം ഇപ്പോൾ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നു. കെ.കെ. രമ എം.എൽ.എയാണ് ആദ്യം നിയമസഭയിൽ ഭൂമിയുടെ കാര്യം ചോദിച്ചത്. തുടർന്നാണ് മന്ത്രി അന്വേഷണം നടത്തുമെന്ന് അറിയച്ചത്.ഇപ്പോൾ എം.കെ. മുനീർ എം.എൽ.എ ആണ് നിയമസഭയിൽ അന്വേഷണത്തെക്കുറിച്ച് ചോദിച്ചത്. നിയമസഭയിൽ മന്ത്രി സത്യം തുറന്നു പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കള്ളന്മാർക്കെതിരെ നടപടിയെടുക്കണം. കള്ളം ചെയ്തവരെ ജയിലിൽ അടക്കാൻ നമ്മുടെ നാട്ടിൽ നിയമമുണ്ട്.ആദിവാസികളെയും അവരുടെയും ഭൂമിയും സംരക്ഷിക്കാനും നിയമമുണ്ട്.അട്ടപ്പാടിയിൽ ആദിവാസി മക്കൾക്കെതിരെ നടന്നതും നടക്കുന്നതും അതിക്രമമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം.

Leave a Reply

Your email address will not be published. Required fields are marked *