Your Image Description Your Image Description

മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യാ​യ പ​ട​യ​പ്പ വീ​ണ്ടും ഇ​റ​ങ്ങി. ദേവികുളം മുക്കത്ത് ജോര്‍ജിന്റെ വീട്ടിലാണ് ആനയെത്തിയത്.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് ആ​ന വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ന്ന് അ​ക​ത്തു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ത് 13-ാം ത​വ​ണ​യാ​ണ് ആ​ന ജോ​ർ​ജി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തു​ന്ന​ത്.ഇതുവരേയും നാശനഷ്ടമൊന്നും വരുത്തിയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

വനംവകുപ്പിന്റെ ആര്‍.ആര്‍.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പം ത​ന്നെ ആ​ന തു​ട​രു​ക​യാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *