Your Image Description Your Image Description

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ മരണം അഞ്ചായി. ദേരാ കി ഖലി മേഖലയിലൂടെ കടന്നുപോകുകയായിരുന്ന രണ്ട് സൈനികവാഹനങ്ങൾ ഭീകരർ ആക്രമിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് 3.45ഓടെയാണ് ആക്രമണമുണ്ടായത്.

ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിൾസിന്‍റെ ആസ്ഥാനത്തുനിന്നും ദേരകി​ഗലിയിൽ ജമ്മുകശ്മീർ പൊലീസും സൈന്യവും ചേർന്ന് നടത്തുന്ന ഭീകരർക്കായുള്ള തെരച്ചിലിൽ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈനികർ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.

മേഖലയിൽ ഭീകരർക്കായി വ്യാപക തിരച്ചിലാണ് സൈന്യം നടത്തുന്നത്. പരിക്കേറ്റ രണ്ടു സൈനികര്‍ ആശുപത്രിയിൽ ചികിത്സയിൽ ആണ്. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മേഖലയിൽ കൂടുതല്‍ സൈനികരെ വിന്യസിച്ചു. പ്രദേശത്ത് സൈന്യത്തിനുനേരെ ഒരുമാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആദ്യത്തെ ആക്രമണത്തില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരടക്കം വീരമൃത്യു വരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *