Your Image Description Your Image Description

കൊച്ചി: മൂന്നുപേർ വീതം അടങ്ങുന്ന രണ്ട് അന്വേഷണ സംഘങ്ങൾ ഡൽഹിയിലേക്കും മുംബൈയിലേക്കും തിരിച്ചിട്ടുണ്ട്.ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ.36 ഫോണുകളാണ് കൊച്ചിയിലെ ഷോയ്ക്കിടെ അപഹരിച്ചത്. ഇതിൽ 21 എണ്ണം ഐ ഫോണാണ്. ഫോണുകളെല്ലാം സ്വിച്ച് ഓഫ് ആയതിനാൽ ഐ ഫോണുകളുടെ ലൊക്കേഷൻ മാത്രമേ പോലീസിനു ലഭിച്ചിട്ടുള്ളൂ. രണ്ട് ഫോണുകളുടെ സി​ഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. സൈബർ പോലീസിനു പുറമേ ഫോൺ നിർമാണ കമ്പനിയുടെ സഹായത്തോടെയാണ് ലൊക്കേഷനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. ഫോണുകളിൽ ചിലത് ഇപ്പോഴും സഞ്ചാരത്തിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നിലവിൽ സി​ഗ്നലുകൾ ലഭിക്കുന്നില്ലെന്നാണ്‌ പോലീസ് അറിയിക്കുന്നത്. ഒക്ടോബർ നാലിന് ബെംഗളൂരുവിൽ നടന്ന അലൻ വാക്കർ ഷോയ്ക്കിടയിലും ഫോണുകൾ മോഷണം പോയിരുന്നു. എന്നാൽ കേസെടുത്ത് സംഭവം അന്വേഷിക്കാൻ കർണാടക പോലീസ് തയ്യാറായിരുന്നില്ല. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കഴിഞ്ഞദിവസം ബെം​ഗളൂരുവിലേക്ക് പോയി. ബെംഗളൂരുവിൽ അലൻ വാക്കറുടെ ഷോ നടന്ന സ്ഥലത്തെ പോലീസ്‌ സ്റ്റേഷനിലെത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. കൊച്ചിയിലേത് ആസൂത്രിത മോഷണമാകാൻ ഇടയില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പോലീസിന്റെ വിലയിരുത്തൽ. സം​ഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നായിരുന്നു നി​ഗമനം. എന്നാൽ, മോഷണം ആസൂത്രിതമാണെന്ന്പിന്നീട് വ്യക്തമായി. ഷോയുടെ നാൽപ്പത്തഞ്ചോളം സി.സി. ടി.വി. ദൃശ്യങ്ങളടക്കം പോലീസ് ശേഷഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *