Your Image Description Your Image Description

തൊടുപുഴ: തൊടുപുഴ കാന്തിനഗർ വൃന്ദാവനിൽ കെഎൽ ശാന്തകുമാരിക്കാണ് സ്വർണാഭരണം ലഭിച്ചത്. കളഞ്ഞു കിട്ടിയ അരപ്പവനോളം തൂക്കമുള്ള സ്വർണാഭരണം തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വീട്ടമ്മ മാതൃകയായി. ബുധനാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് നടന്നു വരുമ്പോഴാണ് തൊടുപുഴ മുൻസിപ്പൽ പാർക്കിന് സമീപം വഴിയരികിൽ ആഭരണം കിടക്കുന്നത് കണ്ടത്. ഉടൻ അതെടുത്ത് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി പി ആർ ഓ എനിക് കുമാറിന് കൈമാറുകയായിരുന്നു. ശാന്തകുമാരിയുടെ സത്യസന്ധതയെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *