Your Image Description Your Image Description

പാലക്കാട്: എലപ്പുള്ളിയിൽ കാക്കത്തോട് സ്വദേശിയും സ്കൂൾ അധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ ആണ് കാട്ടുപന്നിക്കൂട്ടം വീണത്. കിണറ്റിൽ വീണ കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് വെടിവെച്ചുകൊന്നു. 5 പന്നികൾ ഉണ്ടായിരുന്നു. കരയിലേക്ക് കയറ്റിയാൽ അപകടം സാധ്യതയുള്ളതിനാലാണ് കാട്ടുപന്നികൂട്ടത്തെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പ് തീരുമാനിച്ചത്. പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ വെടിവെച്ചത്.ഈ മേഖലയിൽ കാട്ടുപന്നികളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *