Your Image Description Your Image Description

പാരമ്പര്യ രീതിയിൽ മണലിൽ എഴുതാൻ ദൂരെ ദിക്കുകളിൽ നിന്നും നിരവധി ഭക്തരാണ് കാവിൻപുറം ക്ഷേത്രത്തിൽ എത്തുന്നത്. പാരമ്പര്യ രീതിയിലുള്ള മണലിൽ ഹരിശ്രീ കുറിക്കലും അത്യപൂർവ്വവും അതിവിശിഷ്ടവും എന്ന് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രം തന്ത്രിയും മുഖ്യപൂജാരിയും ആയ ഡോക്ടർ രാമചന്ദ്ര അഡിഗ പറഞ്ഞു.വിജയദശമി നാളിൽ ശിവഗിരി ശ്രീ ശാരദാദേവി ക്ഷേത്രത്തിലെ പവിത്രമായ പഞ്ചാരമണലിൽ അറിവിന്റെ ഹരിശ്രീ കുറിക്കാൻ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി കഴിഞ്ഞു. ശിവഗിരി ശാരദ ക്ഷേത്രസന്നിധിയിലെ പവിത്രമായ പഞ്ചാരമണൽ വെള്ളപ്പാട്ടിൽ പൊതിഞ്ഞ് കാവിൻപുറം ക്ഷേത്രാങ്കണത്തിൽ എത്തിച്ചു കഴിഞ്ഞു. ഇതോടൊപ്പം തൂലികാ പൂജയ്ക്കുള്ള തൂലികകളും സമർപ്പിച്ചു. പഞ്ചാരമണലും തൂലികകളും പതിറ്റാണ്ടുകളായി തുമ്പയിൽ രാമകൃഷ്ണൻ നായരാണ് വഴിപാടായ സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *