Your Image Description Your Image Description

കോട്ടയം:വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്ക് ആവശ്യമായ പദ്ധതികൾ വിഭാവനം ചെയ്യുകയും പാർലമെൻറ് മണ്ഡലത്തിലേക്ക് കൂടുതൽ കേന്ദ്ര പദ്ധതികൾ എത്തിക്കുന്നത്തിനു ശക്തമായ ഇടപെടൽ നടത്തണമെന്നും ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാളയം സെൻറ് സേവിയേഴ്സ് യുപി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ ബ്ലോക്കിന്റെ സമർപ്പണം നടത്തുകയായിരുന്നു ഫ്രാൻസിസ് ജോർജ് എംപി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മുണ്ടക്കൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു അറയ്ക്ക പറമ്പിൽ ഹെഡ്മിസ്ട്രസ് സീമ മാത്യു, സന്തോഷ് കാവുകാട്ട്, സി.സി മൈക്കിൾ, ജോയി കുളിരാനി, ആൽബർട്ട് വൈക്കത്തേട്ട്, സജി ഓലിക്കര, ഹരി ചുരത്തിൽ, മൈക്കിൾ മറ്റപ്പള്ളി,പോൾ കാവുക്കാട്ട്, ജെയിംസ് മേനാച്ചേരിൽ, റോബിൻ കുട്ടൻതറപ്പേൽ, സുരേഷ് തടമുറി, ജോയ് ഇഞ്ചവയലിൽ, എബ്രഹാം മുട്ടാട്ടുമല, ജോസ് പതിപ്പാട്ട്, ലൈനോയി ഓലിക്കര, റോയി മാളിയേക്കൽ, തോമസ് മറ്റപള്ളി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *