Your Image Description Your Image Description

പത്തനംതിട്ട: അടൂർ സ്വദേശിനെ ദിവ്യംഗയായ വീട്ടമ്മയോടാണ് ഡോക്ടർ ശസ്ത്രക്രിയ നടത്താനായി 12000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ശരീരത്തിലെ ചെറിയ മുഴ നീക്കം ചെയ്യാൻ 12000 രൂപയാണ് ഇയാൾ ചോദിച്ചത്.ജനറൽ ആശുപത്രി അസിസ്റ്റൻറ് സർജൻ ഡോ.എസ് വിനീതിനെയാണ് ആരോഗ്യവകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് നടപടി. പരാതിക്കാരുടെ സഹോദരിയെയാണ് ചികിത്സയ്ക്കായി കൊണ്ടുവന്നത്. സ്വകാര്യമായി പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തേക്ക് പണവുമായി വരാൻ ഡോക്ടർ അവരോട് നിർദ്ദേശിക്കുകയായിരുന്നു. കൈക്കൂലി ചോദിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെ ആശുപത്രിയിൽ പ്രതിഷേധം കനത്തു.

Leave a Reply

Your email address will not be published. Required fields are marked *